02:11pm 12 November 2026
NEWS
കെ പളനിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു.
29/12/2025  11:56 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കെ പളനിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു
HIGHLIGHTS

 കെ പളനിയുടെ   ' മാവേലി നാടിൻ മധുര സ്വപ്നങ്ങളെ ' എന്ന കവിതാ സമാഹാരം  യുവകലാസാഹിതി കളമശ്ശേരി മണ്ഡലം സെക്രട്ടറി കൊടുവഴങ്ങ ബാലകൃഷ്ണൻ   കവി  ദിനേശ് പുലിമുഖത്തിന്  പുസ്തകം നൽകി പ്രകാശനം നിർവഹിക്കുന്നു

 

കളമശ്ശേരി:  ഗ്രന്ഥശാലാ പ്രവർത്തകനും കവിയുമായ കെ പളനിയുടെ   ' മാവേലി നാടിൻ മധുര സ്വപ്നങ്ങളെ ' എന്ന കവിതാ സമാഹാരം  തേവക്കലിൽ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ കവിയുടെ ഗൃഹാങ്കണത്തിൽ സംഘടിപ്പിച്ച  സമ്മേളനത്തിൽ പ്രകാശനം ചെയ്തു.   മലയാള കാവ്യസാഹിതി പ്രസിഡൻ്റ് കാവാലം അനിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി കളമശ്ശേരി മണ്ഡലം സെക്രട്ടറി കൊടുവഴങ്ങ ബാലകൃഷ്ണൻ   കവി  ദിനേശ് പുലിമുഖത്തിന്  പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. എഴുത്തുകാരൻ  ജി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ഇടപ്പള്ളി ,  മലയാള കാവ്യസാഹിതി സെക്രട്ടറി സുഷമ ശിവരാമൻ ,വാർഡ് മെമ്പർമാരായ സുധികുമാർ ,ബിനി പ്രദീപ് , വൈശാഖ് രവീന്ദ്രൻ , റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ ഷജില പ്രകാശൻ , എൻ പി വാസുദേവൻ, വായനശാല സെക്രട്ടറി പി എൻ വേണുഗോപാൽ ,പ്രസിഡന്റ് എ വി രഘുനാഥ്, എഴുത്തുകാരായ  കെ സി  തോമസ്, പ്രശോഭ  എ സി , കെ കെ പ്രസന്നൻ , കവി കെ പളനി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img